ചെങ്ങന്നൂർ: ആറന്മുള ഗ്രാമപഞ്ചായത്തിലെ വല്ലന 13-ാം വാർഡ് ഗ്രാമസഭയ്ക്ക് വേറിട്ട മുഖമാണ്. രക്ഷാകർത്താക്കൾക്ക് വേണ്ടി ബോധവത്കരണ ക്ലാസ്, യുവാക്കൾക്ക് ശരിയായ ലക്ഷ്യ ബോധം നൽകുന്നതിനും ചെറുകിട സംരംഭങ്ങളെക്കുറിച്ചും മാർഗനിർദ്ദേശം, . ജ്യോതിഷ് പൈപ്പ് ലൈൻ പദ്ധതിയെക്കുറിച്ച് സംശയ ദൂരീകരണം. മഴക്കാല - ജലജന്യരോഗങ്ങളെക്കുറിച്ച് ക്ളാസ് എന്നിവയെല്ലാം ഗ്രാമസഭയുടെ ഭാഗമാണ്. പലയിടത്തും ഗ്രാമസഭകൾ ചടങ്ങുമാത്രമാകുമ്പോഴാണിത്.
2022 - 2023 വാർഷികപദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത ഗ്രാമസഭയിലാണ് വാർഡ് മെമ്പർ ശരൺ പി.ശശിധരൻ തന്റെ ആശയത്തിന് തുടക്കമിട്ടത്..ഇതോടെ ഗ്രാമസഭ പ്രഹസനമല്ലെന്ന് നാട്ടുകാർക്ക് ബോദ്ധ്യപ്പെടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ.ടി ടോജി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. ശരൺ പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. പന്തളം ബ്ലോക്ക് ഡിവിഷൻ സ്ഥിരം സമിതി അദ്ധ്യക്ഷ ലീന കമൽ, വിവേകോദയം ഗ്രന്ഥശാല പ്രസിഡന്റ് പി.സി രാജൻ, എ.ഡി.എസ് ചെയർ പേഴ്സൺ പ്രഭ, പഞ്ചായത്ത് ഉദ്യോഗസ്ഥ നൗറിൻ എന്നിവർ പ്രസംഗിച്ചു.
എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രഭാകരൻ , വ്യവസായ വകുപ്പ് ഉദ്യോഗസ്ഥ അനില, ജെ.എച്ച്.ഐ കനീഷ് എന്നിവർ ക്ളാസെടുത്തു.