1
തെങ്ങമം ഗവ: ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റെ പൊലീസ് ക്യാമ്പ് ജില്ലാ പഞ്ചായത്തംഗം ശ്രീനാ ദേവി ഉദ്ഘാടനം ചെയ്യുന്നു.

തെങ്ങമം: നിയമത്തെക്കുറിച്ചുള്ള അറിവ് പൊതുസമുഹത്തിൽ അപര്യാപ്തമായി വരുന്ന കാലഘട്ടത്തിൽ സ്റ്റുഡന്റ് പൊലീസ് പോലെയുള്ള സംവിധാനങ്ങൾ കുട്ടികളിൽ കടുതൽ നിയമാവബോധവും അറിവും പകർന്നുനൽകുന്നതിന് സഹായകരമാകുന്നുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. തെങ്ങമം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ശ്രീനാദേവി. എസ്.പി.സി. പി.റ്റി എ പ്രസിഡന്റ് ജയൻ.ബി. തെങ്ങമം അദ്ധ്യഷത വഹിച്ചു. എ.സി.പി.ഒ.ജിനിമോൾ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഞ്ജിനി കൃഷ്ണകുമാർ , .വിനേഷ് വി , പി.റ്റി. എ പ്രസിഡന്റ് വി.സുലേഖ, എസ്.എം.സി. ചെയർമാൻ വി രവീന്ദ്രൻ പിള്ള , പ്രിൻസിപ്പൽ ബി.ബിന്ദു. അസി. നോഡൽ ഓഫീസർ ശ്രീകുമാർ ,എസ് .സന്തോഷ്, ബീന, ലീബ എസ്.കെ.എന്നിവർ പ്രസംഗിച്ചു. ഇന്ന് ഉച്ചക്ക് 2 ന് ട്രാഫിക് ബോധവത്കരണം സംബന്ധിച്ച് അടൂർ ജോ ആർ റ്റി.ഒ.എൻ എസ് അനിൽകുമാർ ക്ലാസെടുക്കും. നാളെ ഉച്ചക്ക് 2 ന് മെഡിക്കൽ ക്യാമ്പ് പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്യും വൈകിട്ട് 4 ന് സമാപന സമ്മേളനം അടൂർ ആർ ഡി.ഒ. എ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.