തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച എം.പി.വീരേന്ദ്രകുമാർ അനുസ്മരണ പ്രബന്ധ രചനാ മത്സരത്തിൽ പത്തനംതിട്ട പ്രമാടം നേതാജി ഹയർസെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി എം.എസ് അരുന്ധതി ഒന്നാംസ്ഥാനം നേടി. ഈ മാസം 28ന് കോഴഞ്ചേരി വൈ.എം.സി.യിൽ നടക്കുന്ന എം.പി.വീരേന്ദ്രകുമാർ സ്മൃതി സംഗമത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് സമ്മാനദാനം നടത്തുമെന്ന് കൺവീനർ റോയി വർഗീസ് ഇലവുങ്കൽ അറിയിച്ചു.