ചെങ്ങന്നൂർ: എം.ജി.സി.കുറുപ്പ് രചിച്ച കൊത്തച്ചക്ക, ഭഗവൽ ശക്തി ഗീതങ്ങൾ, പ്രണയ ഗാനങ്ങൾ എന്നീ പുസ്തകങ്ങൾ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള പ്രകാശനം ചെയ്തു. കെ.ആർ പ്രഭാകരൻ നായർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. മണക്കാല ഗോപാലകൃഷ്ണൻ, ഒ.എസ്.ഉണ്ണിക്കൃഷ്ണൻ, ജോർജ് തോമസ്, ഫാ.ഡോ.ഏബ്രഹാം കോശി, ഗിരീഷ് ഇലഞ്ഞിമേൽ, ജോജി ചെറിയാൻ, ഡോ.നിശീകാന്ത്, ശീലതിക എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ചടങ്ങിൽ ആദരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.