തിരുവല്ല: 2014ന് ശേഷം നിയമനം ലഭിച്ച സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപകർക്കും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്നും ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കെ.എസ്.ടി.സി നേതൃയോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി റോയി വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.ബിനു അദ്ധ്യക്ഷത വഹിച്ചു. ആനി വർഗീസ്, ജോൺമാത്യു, സുരേഷ് ബാബു,ബൈജു തോമസ് എന്നിവർ പ്രസംഗിച്ചു.