അടൂർ : ഡീസൽ പെട്രോൾ വില വർദ്ധനവിന്റെ മറവിൽ ആവശ്യസാധന വിപണിയിൽ വിലക്കയറ്റം അതിരൂക്ഷമായ സാഹചര്യത്തിൽ പൂഴ്ത്തിവയ്പ്പ് തടയുവാൻ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് കേരളാ കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറിയും ട്രാക്കോ കേബിൾസ് ചെയർമാനുമായ അഡ്വ.അലക്സ് കോഴിമല ആവശ്യപ്പെട്ടു. കേരളാ കോൺഗ്രസ് - എം അടൂർ നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് സജു മിഖായേൽ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ജോർജ് കോശി,സജി അലക്സ്‌,അഡ്വ.ബിജോയ്‌ തോമസ്, ഡോ.വർഗീസ് പേരയിൽ,കെ.രാജു, റിന്റോ തോപ്പിൽ, അലക്സാണ്ടർ ഫിലിപ്പ്,ജോണി ചുണ്ടമണ്ണിൽ, അജിപാണ്ടികൂടി, അലക്സാണ്ടർ പടിപ്പുരയിൽ, തോമസ് മാത്യു, ജോർജ് ജോസഫ്,സണ്ണി, മത്തായിക്കുട്ടി,റെജി മുരുപ്പേൽ, ചന്തു,മുരളീധരൻപിള്ള, ബെന്നി തേവോട്ട്,രാമകൃഷ്ണൻ, ജോസ് ശങ്കരത്തിൽ, എ.ജി മധു, സുശീല,അഡ്വ.മാത്യു വർഗീസ്, മോഹൻ പായിപ്പാട്, മനോജ് പാപ്പച്ചൻ, ജോൺസൺ , ബാബു മോളേത്ത്, ഷാജൻ എന്നിവർ പ്രസംഗിച്ചു.