25-spc-thottakonam
തോട്ടക്കോണം ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിലെ എസ് പി.സി യൂണിറ്റ് അംഗങ്ങൾ അദ്ധ്യാപരോടും പൊലീസുകാരോടുമൊപ്പം

പന്തളം: തോട്ടക്കോണം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ എസ് പി.സി യൂണിറ്റിന്റെ പാസിംഗ് ഔട്ട് പരേഡ് നടന്നു. മുഖ്യാതിഥിയായ പന്തളം എസ്. എച്ച്. ഒ എസ്.ശ്രീകുമാർ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാൻഡർ സൂര്യ. എസിന്റെ നേതൃത്വത്തിൽ സെക്കന്റ് ഇൻ കമാൻഡ് സായന്ത് സുരേഷ്, പ്ലറ്റൂൺ കമാൻഡർമാരായ ശ്രീഹരി എസ്. പിള്ള , ഗൗരി ദിനേശ്, എന്നിവർ പരേഡ് നയിച്ചു. , വാർഡ് കൗൺസിലർ കെ.ആർ.വിജയകുമാർ . പ്രിൻസിപ്പൽ ഡോ.മായ. എൽ, ഡി.ഐ രാജിവ് . സി.പി. ഒമാരായ ഗീത സി.ആർ, മോത്തിമോൾ , ഗാർഡിയൻ എസ്.പി.സി പ്രസിഡന്റ് പ്രമോദ് കുമാർ റ്റി. എം, സ്‌കൂൾ പി.റ്റി.എ പ്രസിഡന്റ് ബാബു പി എന്നിവർ നേതൃത്വം നൽകി. മികച്ച കേഡറ്റുകൾക്ക് പുരസ്കാരം നൽകി.