അടൂർ :പഴകുളം മേട്ടുപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ജൈവവൈവിദ്ധ്യ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് മുണ്ടപ്പള്ളി തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ്.മീരാ സാഹിബ് അദ്ധ്യക്ഷത വഹിച്ചു. ഐക്യരാഷ്ട്രസഭ 2022ൽ ഈ ദിനത്തിലെ പ്രമേയമായി ഉയർത്തിയിട്ടുള്ള 'സർവ ജീവജാലങ്ങൾക്കായി പങ്കുവെക്കപ്പെട്ട പുതിയൊരു ലോകസൃഷ്ടി' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു. പഴകുളം ആന്റണി, എസ്. അൻവർഷ, ബിജു പനച്ചവിള ആമിന എന്നിവർ പ്രസംഗിച്ചു. വൈക്കം മുഹമ്മദ്‌ ബഷീർ രചിച്ച 'ഭൂമിയുടെ അവകാശികൾ' എന്ന ഗ്രന്ഥം വായിച്ചു ചർച്ച ചെയ്തു. തുടർന്ന് പ്രശ്നോത്തരി മത്സരവും നടത്തി.