ചെങ്ങന്നൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 2801-ാം നമ്പർ പെരിങ്ങാല നോർത്ത് ശാഖയിലെ പുതിയ ശ്രീനാരായണ ഗുരുമന്ദിരത്തിന്റെയും ശാഖാ ആസ്ഥാനമന്ദിരത്തിന്റെയും നിർമ്മാണം ഇന്ന് രാവിലെ 10.30 ന് ആരംഭിക്കും. ശിലാസ്ഥാപന കർമ്മം യൂണിയൻ കൺവീനർ അനിൽ പി.ശ്രീരംഗം നിർവഹിക്കും. യൂണിയൻ ചെയർമാൻ അനിൽ അമ്പാടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ യൂണിയൻ അഡ്.കമ്മിറ്റി അംഗങ്ങളായ ബി.ജയപ്രകാശ് തൊട്ടാവാടി, കെ.ആർ.മോഹനൻ, സരേഷ് വല്ലന, കെ.ആർ മോഹനൻ കൊഴുവല്ലൂർ, എസ്.ദേവരാജൻ, അനിൽ കണ്ണാടി, ശാഖാ വൈസ് പ്രസിഡന്റ് സുനിൽ വി.എസ് എന്നിവർ പ്രസംഗിക്കും. ശാഖാ പ്രസിഡന്റ് അരുൺ തമ്പി സ്വാഗതവും ശാഖാ സെക്രട്ടറി സുധാവിജയൻ നന്ദിയും പറയും