പത്തനംതിട്ട: എന്റെ കേരളം പ്രദർശനവിപണനമേളയുടെ പ്രചാരണത്തിന്റെ ഭാഗമായി മാദ്ധ്യമപ്രവർത്തകർക്കായി ഏർപ്പെടുത്തിയ പുരസ്‌കാരം പ്രഖ്യാപിച്ചു. അച്ചടി മാദ്ധ്യമങ്ങളുടെ വിഭാഗത്തിൽ കേരളകൗമുദി പത്തനംതിട്ട ബ്യൂറോ റിപ്പോർട്ടർ ബിനിയ ബാബുവിനാണ് ഒന്നാം സ്ഥാനം.
മറ്റ് വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർ: വാർത്താചിത്രം : ജയകൃഷ്ണൻ ഓമല്ലൂർ (ഫോട്ടോഗ്രാഫർ ദേശാഭിമാനി). മികച്ച ദൃശ്യമാദ്ധ്യമ റിപ്പോർട്ട്: ബിദിൻ എം. ദാസ് (റിപ്പോർട്ടർ ഏഷ്യാനെറ്റ് ന്യൂസ്). മികച്ച വീഡിയോ കവറേജ്: എസ്. പ്രദീപ്, (കാമറാമാൻ എ.സി.വി ന്യൂസ്). വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പത്തനംതിട്ട പ്രസ് ക്ലബുമായി സഹകരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.