പന്തളം: പൊതുബോധവത്കരണ ക്ലാസും ജനറൽ ഓറിന്റേഷൻ പ്രോഗ്രാമും പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിൽ നടന്നു. പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി .പി.വിദ്യാധരപണിക്കർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കെ. ആർ.രഞ്ജിത്ത്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പ്രിയ ജ്യോതികുമാർ, മെമ്പർ ശ്രീവിദ്യ.എസ്, അംബിക ദേവരാജൻ, രാജി പ്രസാദ്, ശംഭു കോമളൻ എന്നിവർ പ്രസംഗിച്ചു. അടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ ഷീന ഐ .നായർ, തോലുഴം കേരള ബാങ്ക് മാനേജർ ബീന ഭാസ്‌കർ , താലൂക്ക് വ്യവസായ വികസന ഓഫീസർ . ജയപ്രസാദ് എന്നിവർ ക്ളാസെടുത്തു.