ചെങ്ങന്നൂർ: ഹിന്ദുമത ദർശനത്തിൽ വേദവ്യാസൻ നൽകുന്നത് അത്‍ഭുത ദർശനമാണെന്ന് മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് പറഞ്ഞു.തൃപ്പുലിയൂർ മഹാക്ഷേത്രത്തിൽ രണ്ടാമത് അഖില ഭാരത മഹാവിഷ്ണു സത്രത്തിൽ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. സുഖവും ദുഃഖവും ഉണ്ടെങ്കിൽ മാത്രമേ ഈശ്വരനെ മനുഷ്യൻ ഭജിക്കുകയുള്ളു. അവസാനത്തെ ജന്മമാണ് മനുഷ്യജന്മം. മനുഷ്യജന്മം ശരിയായി അനുഷ്ഠി ച്ചില്ലെങ്കിൽ പുനർ ജന്മം ഉണ്ടാകുമെന്നാണ് പുരാണം പറയുന്നത്. മണ്ണാശ, പൊന്നാശ, പെണ്ണാശ എന്നിവ മനുഷ്യനെ നശിപ്പുക്കുന്നതിന് കാരണമാകും. സ്ത്രീകളെ സംരക്ഷിക്കാൻ കഴിയാത്തഭരണാധികാരികൾക്ക് അധികാര സ്ഥാനങ്ങൾ അലങ്കാരമല്ല. കാമ ക്രോധമുണ്ടായാൽ മനുഷ്യൻ വലിയ ആപത്തിലേക്ക് ചെന്നെത്തുമെന്നും അമ്മയ്ക്ക് പകരം വയ്ക്കാൻ ഭൂമിയിൽ മറ്റൊന്നുമില്ലെന്നും അലക്സാണ്ടർ ജേക്കബ് പറഞ്ഞു.