ചെങ്ങന്നൂർ: കല്ലിശേരി പാലത്തിൽ നിന്ന് പമ്പാനദിയിലേക്കുചാടി കാണാതായ യുവാവിനായുള്ള തെരച്ചിൽ രണ്ടാം ദിവസവും തുടർന്നു. മുളക്കുഴ പെരിങ്ങാല വിപിൻ സദനത്തിൽ ശിവദാസന്റെ മകൻ വിപിൻദാസ് (28) ആണ് തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെ കല്ലിശേരി ഇറപ്പുഴ പാലത്തിൽനിന്നു ചാടിയത്. ബൈക്ക് പാലത്തിന്റെ കൈവരിയോടു ചേർത്തുവച്ചശേഷം നദിയിലേക്കു ചാടുകയായിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ കിട്ടിയിരുന്നു. ഇന്നലെ വൈകിട്ടു വരെ തെരച്ചിൽ നടത്തി. . ഇന്നും തെരച്ചിൽ തുടരും