പള്ളിക്കൽ: പഞ്ചായത്ത് 14-ാം പഞ്ചവത്സരപദ്ധതി വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.മനു അദ്ധ്യക്ഷനായി. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ പദ്ധതിയുടെ ഉദ്ദേശങ്ങളും ലക്ഷ്യങ്ങളും വിശദീകരിച്ചു. പഞ്ചായത്ത് സെക്രട്ടറി ടി.സജീഷ്,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിന്ധു ജയിംസ്, ഷീന റെജി,സുപ്രഭ,മുണ്ടപ്പള്ളി സുഭാഷ്, വിനീഷ്,ആശാ ഷാജി,ശ്രീജിത്ത്, റോസമ്മ സെബാസ്റ്റിൻ,ഷാഹിദ,രഞ്ജനി,ഷൈലജ പുഷ്പൻ, പ്രമോദ്,ലത ശശി,ദിവ്യാ,യമുന,രാധാകൃഷ്ണൻ,അനുരാഗ് എന്നിവർ പങ്കെടുത്തു.