അടൂർ: അടൂർ കണ്ണംകോട് തെരുവു നായ കടിച്ച് 12 പേർക്ക് പരിക്ക്. കടകളിൽ നിന്നവരെയും വഴി യാത്രക്കാരെയുമാണ് നായ കടിച്ചത്. നായ പൊതുമരാമത്ത് വകുപ്പ് ഓഫീസിനു സമീപം കെ.പി റോഡുവഴിയാണ് പോയതെന്ന് നാട്ടുകാർ പറഞ്ഞു. പരിക്കേറ്റവർ അടൂർ ഗവ.ജനറൽ ആശുപത്രിയിൽ ചികിത്സ തേടി