തണ്ണിത്തോട്:എസ്. എൻ. ഡി. പി യോഗം തണ്ണിത്തോട് 1421-ാം നമ്പർ ശാഖ വക എസ്. എൻ. ജംഗ്ഷൻ ഗുരുമന്ദിരത്തിന്റെ 30-ാമത് പ്രതിഷ്ഠാ വാർഷികം ഇന്ന് ശാഖായോഗത്തിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിൽ നടക്കും. രാവിലെ 5.30ന് ഗുരുപൂജ, 6.30ന് ഗുരുപുഷ്പാഞ്ജലി, 8 ന് ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് 12.30 ന് അന്നദാനം, ഉച്ചകഴിഞ്ഞ് 2ന് ഗുരുദർശനം ഗുരുകൃതികളിലൂടെ എന്ന വിഷയത്തിൽ പ്രീത സജീവിന്റെ പ്രഭാഷണം, വൈകിട്ട് 6.30ന് ദീപാരാധന, പ്രാർത്ഥന എന്നിവ നടക്കും.