1
കോട്ടാങ്ങൽ പഞ്ചായത്തിലെ തുമ്പൂര് അംഗനവാടി കെട്ടിട ശിലാസ്ഥാപനം എം എൽ എ പ്രമോദ് നാരായണൻ നിർവ്വഹിക്കുന്നു.

മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് 11 -ാം വാർഡിലെ തുമ്പൂര് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. കോട്ടാങ്ങൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം രാജി പി രാജപ്പൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീലാ ബീവി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആനി രാജു,ഈപ്പൻ വർഗീസ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കരുണാകരൻ, അഞ്ജു സദാനന്ദൻ ദീപ്തി ദാമോദരൻ, അഖിൽ എസ് ,അഞ്ജലി കെ.പി, ജെ സീല സിറാജ്, നീന മാത്യു , വാർഡ് മെമ്പർ അമ്മിണി രാജപ്പൻ , ജോളി ജോസഫ്, തേജസ് കുമ്പുളുവേലി, വിജയമ്മ സി.ആർ പുരുഷോത്തമൻ നായർ , ഐ .സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി മുരളി, എ.ഇ. വിപിൻ , ഓവർസിയർ ആൻസി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിന്ദു എ ജോയി എന്നിവർ പ്രസംഗിച്ചു.