ചെങ്ങന്നൂർ: മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി, മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് കൊഴുവല്ലൂരും ചെങ്ങന്നൂർ റിക്രൂട്ട്‌മെന്റ് ഹബും സംയുക്തമായി സംഘടിപ്പിക്കുന്ന തൊഴിൽ മേള 28ന് രാവിലെ 9ന് കൊഴുവല്ലൂർ മൗണ്ട് സിയോൺഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും. 15ൽപരം കമ്പനികൾ പങ്കെടുക്കും. 500ൽ പരം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സ്വകാര്യ മേഖലയിൽ ജോലി അന്വേഷിക്കുന്ന 18നും 35 മദ്ധ്യേ പ്രായമുളള എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ വിദ്യാഭ്യാസ യോഗ്യതയുള്ള
യുവതി യുവാക്കൾക്ക് പങ്കെടുക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 9ന് കോളേജിൽ എത്തണം. രജിസ്‌ട്രേഷൻ സൗജന്യമാണ്.