25-sob-gopalakrishnakurup
ഗോപാലകൃഷ്ണക്കുറുപ്പ്

പന്തളം: ശബരിമല മകരവിളക്ക് ഉത്സവത്തിന് പന്തളത്തുനിന്ന് തിരുവാഭരണ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകുന്ന രാജപ്രതിനിധിയുടെ ഉടവാൾ വാഹകനായിരുന്ന പനങ്ങാട് കീഴേടത്തു വീട്ടിൽ ഗോപാലകൃഷ്ണക്കുറുപ്പ് (79) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന്. തുടർച്ചയായി 50 വർഷത്തിലധികം രാജപ്രതിനിധിയോടൊപ്പം ഉടവാളും പരിചയും വഹിച്ച് തിരുവാഭരണ പേടകങ്ങളോടൊപ്പം ശബരിമല യാത്ര നടത്തിയിട്ടുണ്ട്. ഭാര്യ: പ്രസന്നകുമാരി. മകൾ: രശ്മി. മരുമകൻ: അനൂപ്.