zakkir
അമൃത് കുടിവെള്ള പദ്ധതി വിവരശേഖരണം നടത്തുന്ന നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈനും സംഘവും

പത്തനംതിട്ട : 15 കോടി രൂപ ചെലവിൽ പത്തനംതിട്ട നഗരത്തിൽ നടപ്പാക്കുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ പ്രാഥമിക വിവര ശേഖരണം ആരംഭിച്ചു.നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ കണ്ടെത്താനുള്ള സർവേയ്ക്ക് മുന്നോടിയായാണ് സ്ഥല പരിശോധന ആരംഭിച്ചത്. നഗരസഭാ ചെയർമാൻ . ടി. സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ ജില്ലാ ആസൂത്രണ സമിതി അംഗം പി.കെ.അനീഷ്, കൗൺസിൽ അംഗങ്ങളായ വി.ആർ. ജോൺസൺ, എം.സി ഷെരീഫ്,അനില അനിൽ, എ സുരേഷ്‌കുമാർ,ലാലി രാജു, സുജ അജി,മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ റാം ജിത്ത്, ആനന്ദ് രാജ് തുടങ്ങിയവർ സംഘത്തിൽ ഉണ്ടായിരുന്നു.