yogam
ലോക് താന്ത്രിക് ജനതാദൾ നിയോജകമണ്ഡലം കൗൺസിൽ യോഗം ജില്ലാ പ്രസിഡന്റ് മനോജ് മാധവശ്ശേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: തദ്ദേശ സ്ഥാപനങ്ങൾ അടിയന്തര പ്രാധാന്യത്തോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കണമെന്ന് ലോക് താന്ത്രിക് ജനതാദൾ നിയോജകമണ്ഡലം കൗൺസിൽ യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എൻ.സി.തോമസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മനോജ് മാധവശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.മുരളീധരൻ നായർ, റോയി വർഗീസ് ഇലവുങ്കൽ, ശശികുമാർ, പി.പി.ജോൺ, അഖിൽ ആർ.നായർ, സീൻ തോമസ് എന്നിവർ പ്രസംഗിച്ചു.