jalanadattham

തിരുവല്ല: തെളിനീർ ഒഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി ജലാശയങ്ങളിലെ മാലിന്യത്തിന്റെ അവസ്ഥ തിട്ടപ്പെടുത്തുന്നതിനായി കവിയൂർ പഞ്ചായത്തിൽ ജല നടത്തം സംഘടിപ്പിച്ചു. പരിപാടിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ഡി.ദിനേശ് കുമാർ നിർവഹിച്ചു. പഞ്ചായത്ത് അംഗം അനിതാ സജി അദ്ധ്യക്ഷത വഹിച്ചു. 11-ാം വാർഡിലെ പാറെ കുന്തറ തോട് സന്ദർശിച്ച് മാലിന്യസ്ഥിതി വിലയിരുത്തി. പരിപാടിക്കുശേഷം ജലസഭ ചേരുകയും കൂട്ടായ പ്രവർത്തനത്തിലൂടെ പഞ്ചായത്തിലെ ജലാശയങ്ങളെല്ലാം മാലിന്യമുക്തമാക്കാനുള്ള തുടർപ്രവർത്തനം ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. തോട് വൃത്തിയാക്കൽ പ്രവർത്തനത്തിന് തൊഴിലുറപ്പ് പദ്ധതി വിഭാഗം നേതൃത്വം വഹിക്കും.