തിരുവല്ല: നെല്ലാട് കോളപ്ര ഭഗവതി ക്ഷേത്രത്തിൽ തൃക്കാർത്തിക ഉത്സവം നാളെ മുതൽ 29 വരെ നടക്കും. 27ന് രാവിലെ ഒൻപത് മുതൽ 12വരെ തിരുമുമ്പിൽ പറ, ഉച്ചയ്ക്ക് അന്നദാനം, രാത്രി 8.45ന് കളമെഴുത്തും പാട്ടും, 9ന് നൃത്തനൃത്യങ്ങൾ. 28ന് രാത്രി 8.30ന് കോഴിക്കോട് പ്രശാന്ത് വർമ്മ നയിക്കുന്ന മാനസ ജപലഹരി. 29ന് ഉച്ചയ്ക്ക് സമൂഹസദ്യ, നാലിന് ഘോഷയാത്ര എന്നിവയുണ്ടാകും.