അടൂർ: കേരള സാംബവർ സൊസൈറ്റി സ്ഥാപക വാർഷിക ദിനാചരണം 26,27 തീയതികളിൽ തുവയൂർ മലങ്കാവ് വേൾഡ് വിഷൻ ഹാളിൽ നടക്കും. സംവരണനയം പുനപരിശോധിക്കുക, വിവിധ മോണിറ്ററിംഗ് കമ്മിറ്റികളിൽ യോഗ്യരായ സമുദായ പ്രതിനിധികളെ ഉൾപ്പെടുത്തുക, പ്രത്യേക പാക്കേജ് തയ്യാറാക്കി എസ്.സി,എസ്.ടി വിഭാഗത്തിന് മാത്രമായി വികസനനയം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിക്കും. 26 ന് അടൂർ ജനറൽ ആശുപത്രിയിൽ ഭക്ഷണപ്പൊതി വിതരണംചെയ്യും. 27 ന് വൈകിട്ട് മൂന്നിന് നടക്കുന്ന സാംസ്കാരിക സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കെ.എസ്.എസ് താലൂക്ക് പ്രസിഡന്റ് കെ.മോഹൻദാസ് അദ്ധ്യക്ഷതവഹിക്കും. വൃക്ഷത്തൈ നടീൽ, പഠന ക്ലാസ് എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി രക്ഷാധികാരി വി.ആർ രാമൻ, ചെയർമാൻ കെ.മോഹൻദാസ്, കൺവീനർ ശശി തുവയൂർ, ട്രഷറർ വി.ആർ.വിശ്വനാഥൻ, പബ്ലിസിറ്റി കൺവീനർ ജി .മനോജ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.