konna
ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ, അടൂർ ജനമൈത്രി പൊലീസ് ,ജനമൈത്രി യൂത്ത് വിംഗ്, പിങ്ക് പൊലീസ് എന്നിവരുടെ സഹകരണത്തോടെ, കൊന്നമങ്കര റെസിഡൻസ് അസോസിയേഷനിലെ വനിതകൾക്കും കുട്ടികൾക്കുമായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ, അടൂർ ജനമൈത്രി പൊലീസ് - ജനമൈത്രി യൂത്ത് വിംഗ്, പിങ്ക് പൊലീസ് എന്നിവയുടെ സഹകരണത്തോടെ, കൊന്നമങ്കര റെസിഡന്റ്സ് അസോസിയേഷനിലെ വനിതകൾക്കും കുട്ടികൾക്കും, അനുഗ്രഹ അയൽക്കൂട്ടം, അക്ഷയ കുടുംബശ്രീ അംഗങ്ങൾക്കുമായി സ്വയം പ്രതിരോധ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ്‌ അഡ്വ.സി.പ്രദീപ്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട വനിതാ സെൽ സർക്കിൾ ഇൻസ്‌പെക്ടർ എസ്.ഉദയമ്മ വിഷയാവതരണം നടത്തി. മുൻ എം.എൽ.എ ആർ.ഉണ്ണികൃഷ്ണപിള്ള മുഖ്യ പ്രഭാഷണം നടത്തി. അടൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റോണി പാണംതുണ്ടിൽ, പ്രൊബേഷനറി എസ്.ഐ എസ്.സുദർശന, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ ഫിറോസ് കെ.മജീദ്, ജനമൈത്രി യൂത്ത് വിംഗ് വൈസ് പ്രസിഡന്റ്‌ അഡ്വ.സന്ദീപ് രാജ് ചെമ്പകശേരിൽ ,​ എസ്. എം നായർ, അസോസിയേഷൻ സെക്രട്ടറി സെയ്ഫുദ്ദീൻഎന്നിവർ പ്രസംഗിച്ചു. സിവിൽ പൊലീസ് ഓഫീസർമാരായ സിൻസി പി.അസീസ്, ഉഷാകുമാരി കെ.എൻ. എന്നിവർ ക്ളാസെടുത്തു.