strike

പത്തനംതിട്ട : ക്ഷാമബത്ത പുന:സ്ഥാപിക്കുക, മിനിമം പെൻഷൻ എണ്ണായിരം രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കേരള കോ ഒാപ്പറേറ്റീവ് പെൻഷനേഴ്സ് അസോസിയേഷൻ നടത്തിയ കളക്ടറേറ്റ് ധർണ നഗരസഭ ചെയർമാൻ ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കോതകത്ത് ശശിധരൻനായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സോമനാഥൻ നായർ, ജില്ലാ സെക്രട്ടറി ബി.ഹരികുമാർ, കേരള കോ ഒാപ്പറേറ്റീവ് എംപ്ളോയീസ് ഫ്രണ്ട് കോഴഞ്ചേരി താലൂക്ക് സെക്രട്ടറി എം.പി.രാജു, കോന്നി താലൂക്ക് പ്രസിഡന്റ് ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.