26-ak-rajeev
പന്നി ഇടിച്ച് പരിക്കേറ്റ എ. കെ. രാജീവ്

നാരങ്ങാനം: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിൽ പന്നി വന്നിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. നാരങ്ങാനം മഠത്തുംപടി കീഴേത്ത് എ.കെ.രാജീവ് കുമാറിനാണ് (അജയൻ) പരിക്കേറ്റത്. ലോട്ടറി കച്ചവടക്കാരനായ രാജീവ് കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചന്തുരത്തിൽ ജംഗ്ഷന് സമീപമുള്ള റബർ തോട്ടത്തിൽ നിന്ന് പാഞ്ഞെത്തിയപന്നി ഇടിക്കുകയായിരുന്നു. ശരീരമാസകലം പരിക്കേറ്റ രാജീവ് കുമാറിനെ കോഴഞ്ചേരി ജില്ലാ ആശുപതിയിൽ എത്തിച്ച് ചികിത്സ നൽകി. നാരങ്ങാനത്തും പരിസര പ്രദേശങ്ങളിലും പന്നി ശല്യം വീണ്ടും രൂക്ഷമായിരിക്കുകയാണ്. വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്.