മെഴുവേലി: മെഴുവേലി കൃഷിഭവൻ പരിധിയിലെ പി എം കിസാൻ പദ്ധതിയിൽ ഗുണഭോക്താക്കളായ കർഷകർ ആനുകൂല്യങ്ങൾ തുടർന്ന് ലഭിക്കുന്നതിനായി ഭൂമി സംബന്ധമായ വിവരങ്ങൾ മേയ് 28ന് മുൻപായി എ ഐ എം എസ്‌ പോർട്ടലിൽ ചേർക്കണമെന്ന് മെഴുവേലി കൃഷി ഓഫീസർ അറിയിച്ചു. വസ്തുവിന്റെ കരമടച്ച രസീത്, ആധാർ ,ആധാറുമായി ലിങ്ക് ചെയ്തഫോൺ എന്നിവയുമായി അക്ഷയകേന്ദ്രങ്ങളിലോ, മറ്റ് ജനസേവനകേന്ദ്രങ്ങളിലോ എത്തി സ്ഥല വിവരങ്ങൾചേർക്കാം