പത്തനംതിട്ട: കർഷക കോൺഗ്രസ് പത്തനംതിട്ട ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യപ്രഭാഷണം കർഷക കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ. സുരേഷ് കോശി നടത്തി.
യോഗത്തിൽ മലയാലപ്പുഴ വിശ്വംഭരൻ, ജോജി ഇടക്കുന്നിൽ, റ്റി.എൻ രാജശേഖരൻ പിള്ള, സതീഷ് പഴകുളം, സലിം പെരുനാട്, നജീർ പന്തളം, വല്ലാറ്റൂർ വാസുദേവൻ, എം.ആർ ഗോപകുമാർ, അബ്ദുൾ കലാം ആസാദ് എന്നിവർ സംസാരിച്ചു.