26-gas-bjp
പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം സൗജന്യ ഗ്യാസ് കണക്ഷൻ നൽകികൊണ്ട് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ സൂരജ് നിർവ്വഹിക്കുന്നു

പത്തനംതിട്ട :കർഷക മോർച്ച ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ പന്തളം തെക്കേക്കര പഞ്ചായത്ത് പാറക്കര വാർഡിൽ ഉജ്ജ്വൽ യോജന പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനം സൗജന്യ ഗ്യാസ് കണക്ഷൻ നൽകി ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. വി. എ സൂരജ് നിർവഹിച്ചു. കർഷകമോർച്ച ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ മുഖ്യപ്രഭാഷണം നടത്തി.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പാറക്കര വാർഡ് മെമ്പർ ശ്രീകല. സി എസ്., പന്തളം ബ്ലോക്ക് മെമ്പർ സന്തോഷ് കുമാർ, സി കെ ശങ്കരപ്പിള്ള, വിനോദ് കുമാർ, ഷിബു എം.എൻ, ബാലകൃഷ്ണ പിള്ള, പദ്ധതിയുടെ എന്നിവർ പങ്കെടുത്തു.