പന്തളം : പന്തളം രാജു രചിച്ച കാവ്യാരാമം എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനം 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് പന്തളം പബ്ലിക് ലൈബ്രറിയിൽ നടക്കും. ചലച്ചിത്ര സംവിധായകൻ ഡോ. ഡി.ബിജു , കവി പുള്ളിമോടി അശോക് കുമാറിന് നൽകി പ്രകാശനം ചെയ്യും. നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാവിജയകുമാർ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് അഡ്വ. എസ് .കെ.വിക്രമൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിക്കും..