മല്ലപ്പള്ളി : തെളിനീരൊഴുകും നവകേരളം കാമ്പയിന്റെ ഭാഗമായി കല്ലൂപ്പാറ പഞ്ചായത്തുതല ജലനടത്തം പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി
അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ മനുഭായ് മോഹൻ, പി. ജ്യോതി, ബെൻസി അലക്സ്, ലൈസാമ്മ സോമർ, എബി മേക്കരിങ്ങാട്ട്, രതീഷ് പീറ്റർ, ജോളി റെജി, മോളിക്കുട്ടി ഷാജി, മനു റ്റി. റ്റി., ഗീത ശ്രീകുമാർ, റെജി ചാക്കോ, കൃഷി ഓഫീസർ സമീര ഷെറിം, അനിയൻ ചാണ്ടി, രഞ്ജിനി, ദിവ്യ, ജോളി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.