kerala1

പത്തനംതിട്ട : സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി നിർമ്മാണം പൂർത്തിയായ ജില്ലയിലെ മിനി സിവിൽ സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനിൽ നിർവഹിക്കും. നഗരസഭാചെയർമാൻ ടി.സക്കീർഹുസൈൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാകളക്ടർ ദി​വ്യാ എസ്. അയ്യർ മുഖ്യാതിഥിയായിരിക്കും. ജില്ലാ നിർമ്മി​തി കേന്ദ്രമാണ് നിർവഹണ ഏജൻസി. സർക്കാർ ഓഫീസ് സമുച്ചയങ്ങൾ പൂർണമായും മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് കേരള ഇനിഷ്യേറ്റീവ് ഉൾപ്പെടുത്തിയാണ് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികൾ പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുന്നത്.