കോന്നി: പാസില്ലാതെ തമിഴ്നാട്ടിലേക്ക് കടത്താൻ ശ്രമിച്ച തേക്കുതടികൾ കുമ്മണ്ണൂർ ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റേഞ്ച് ഒാഫീസർ സുന്ദരന്റെ നേതൃത്വത്തിൽ വനപാലകർ പിടിച്ചെടുത്തു. കൊല്ലം ജില്ലയിലെ തേമ്പലക്കര, മണ്ടക്കാട്ടുകര ഭാഗത്തുവച്ചാണ് വാഹനം പിടികൂടിയത്. 8 ലക്ഷം രൂപ വില വരുന്ന പതിനഞ്ച് കുബിക് മീറ്റർ തടിയുണ്ട്. ലോറി ഡ്രൈവർ കൊല്ലം സ്വദേശി നിസാമുദീനെ കസ്റ്റഡിയിലെടുത്തു. തടി കച്ചവടക്കാരായ കരുനാഗപ്പള്ളി സ്വദേശി സജീർ, അബ്ദുൽ വഹാബ് എന്നിവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. മുൻപും ഇത്തരത്തിൽ ഇവർ തടികൾ കടത്തിയതായി വനപാലകർ പറഞ്ഞു.