കോന്നി: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വർദ്ധിപ്പിക്കുക, കൂലി 600 രൂപയാക്കി ഉയർത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോന്നി ബി.എസ്.എൻ.എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ജില്ലാ പ്രസിഡന്റ് ഭദ്രകുമാരി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി സിന്ധു അദ്ധ്യക്ഷയായി. കെ .എം. മോഹനൻ, കോന്നി വിജയകുമാർ, പ്രമോദ് എസ്. ചന്ദ്രൻ, കെ.പ്രകാശ് കുമാർ, കെ. പി. ശിവദാസ്, സതി എസ് .കുമാർ, ലിജ ശിവപ്രകാശ്, രാജി സി ബാബു, ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.