അടൂർ : അടൂർ സെൻട്രൽ ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നഗരസഭ ചെയർമാൻ ഡി.സജിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഉദ്ദ്യോഗസ്ഥന്മാർ ചേർന്ന സംയുക്ത പരിശോധന നടത്തി. കഴിഞ്ഞ ആഴ്ചയിൽ ആർ.ഡി ഒ ഓഫീസിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. മൈനർ ഇറിഗേഷൻ, മേജർ ഇറിഗേഷൻ, കല്ലട ജലസേചന പദ്ധതി, പൊതുമാരമത്ത് ,നാഷണൽ ഹൈവേ, കേരള റോഡ് ഫണ്ട് ബോർഡ്, റവന്യൂ സർവേ എന്നി വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത് കെ.എസ്.ആർ.ടി.സി ജംഗ്ഷൻ ,സെൻട്രൽ ജംഗ്ഷൻ എന്നിവിടങ്ങിലാണ് പരിശോധന നടന്നത് . റോഡ്‌ , ഓടകൾ, എന്നിവയുടെ നിർമ്മാണ ജോലികൾ സമയബന്ധിതമായി തീരുന്നില്ല. പഴയ ഓടകൾ അടഞ്ഞതും കണ്ടെത്തി ഫലപ്രദമായ മാർഗം സ്വീകരിക്കുന്നതിനായാണ് ഇന്നലെ സംയുക്ത പരിശോധന നടത്തിയത്. റോഡ്‌ നിർമ്മാണം അനിശ്ചിതമായി നീളുന്നത് കാരണം ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ് എന്നി വകുപ്പുകൾ പരിശോധന നടത്തി അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും നഗരസഭ ചെയർമാൻ ഡി.സജി പറഞ്ഞു