കോന്നി : സാംബവ മഹാസഭ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള കോന്നി താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം 27,28,29 തീയതികളിൽ പൂങ്കാവിൽ നടക്കുമെന്ന് യുണിയൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 27ന് നടക്കുന്ന വിദ്യാർത്ഥി സംഗമം കോന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ ജി.അരുൺ ഉദ്ഘാടനം ചെയ്യും. വനിതാ സംഗമം കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി ഉദ്ഘാടനം ചെയ്യും. 28ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി .രാമഭദ്രൻ ഉദ്ഘാടനം ചെയ്യും. കെ യു ജനീഷ് കുമാർ എം. എൽ. എ മുഖ്യ പ്രഭാഷണം നടത്തും.29ന് നടക്കുന്ന പ്രതിനിധി സമ്മേളനം സാംബവ മഹാ സഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ഉദ്ഘാടനം ചെയ്യും.സമാപന സമ്മേളനം ആന്റോ ആന്റണി എം പി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സതീഷ് മല്ലശേരി, കൺവീനർ ഡി മനോജ്‌ കുമാർ, യൂണിയൻ പ്രസിഡന്റ് സി കെ ലാലു, യൂണിയൻ സെക്രട്ടറി സുനിൽ അട്ടച്ചാക്കൽ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.