ചെങ്ങന്നൂർ: ഇലഞ്ഞിമേൽ കെ.പി രാമൻനായർ ഭാഷാപഠനകേന്ദ്രം സംസ്ഥാന വാർഷിക പൊതുയോഗം നടത്തി. എൻ.ജി മുരളീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.പ്രഭാകരൻ നായർ ബോധിനി, കവി കെ.രാജഗോപാൽ, ഗിരീഷ് ഇലഞ്ഞിമേൽ, വർഗീസ് ജോസഫ്, ഗാനരചയിതാവ് ജി.നിശീകാന്ത് ചെറിയനാട്, ഡോ.എൽ.ശ്രീരഞ്ജിനി, എ.ആർ.അശോകൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാനതലത്തിൽ വിദ്യാർത്ഥികളിൽ മാതൃഭാഷാഭിരുചി വളർത്തുന്നതിന് സ്കൂൾ-കോളേജ് തലങ്ങളിൽ വിവിധങ്ങളായ ഭാഷാപഠനബോധന ക്ലാസുകൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ഭാഷാപഠനകേന്ദ്രം ഭരണസമിതിയുടെ പുതിയ അദ്ധ്യക്ഷനായി ഡോ.കെ.നിഷികാന്ത് മാവേലിക്കര, സെക്രട്ടറിയായി ബി.കൃഷ്ണകുമാർ കാരയ്ക്കാട്, എൻ.ജി.മുരളീധരക്കുറുപ്പ് (ഉപാദ്ധ്യക്ഷൻ),സി.ഷാജീവ് (ജോ.സെക്രട്ടറി), ടി.സി.സുരേഷ് (ഖജാൻജി), നിർവാഹകസമിതിയംഗങ്ങളായി മനു.ബി.പിള്ള, ജി.നിശീകാന്ത് ചെറിയനാട്, ആർ.മായ എന്നിവരെയും 45 അംഗ ജനറൽ കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.ഭാഷാപഠനകേന്ദ്രം രക്ഷാധികാരിയായി കവി എൻ.പ്രഭാവർമ, ഉപദേശകസമിതിയംഗങ്ങളായി പ്രമുഖ ഭാഷാപണ്ഡിതരായ ഡോ. എഴുമറ്റൂർ രാജരാജവർമ, പ്രൊഫ.വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള, ആലാ വാസുദേവൻപിള്ള എന്നിവരായിരിക്കും.