പത്തനംതിട്ട: ശ്രീനാരായണ വചനങ്ങൾക്ക് ഉജ്ജ്വല തിളക്കം നൽകാൻ യുവജനങ്ങൾ മുന്നിട്ടിറങ്ങണമെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. മേക്കൊഴൂർ എസ് .എൻ. ഡി. പിയോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച ശ്രീനാരായണ ഗ്രന്ഥശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ അദ്ധ്യക്ഷത വഹിച്ചു. ഗ്രന്ഥകാരനും പാവനാടക കലാകാരനുമായ എം.എം. ജോസഫ് മേക്കൊഴൂർ മുഖ്യ പ്രഭാഷണം നടത്തി. യോഗം അസി.സെക്രട്ടറി ടി.പി. സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ഡി. അനിൽകുമാർ, വാർഡ് മെമ്പർ ജനകമ്മ ശ്രീധരൻ, രാജീവൻ നായർ, സുശീല.വി.എസ്, സത്യപാല വിജയപ്പണിക്കർ, വി.എസ് മോഹനൻ , പൊന്നമ്മ ശിവരാമൻ, അനൂപ്.എസ് എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ അനൂപ് കുമാറിനെ കളക്ടർ ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി രാജേഷ്.എസ് സ്വാഗതവും യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് സൂരജ് ടി.പ്രകാശ് നന്ദിയും പറഞ്ഞു.