vipin-das
വിപിൻദാസ്

ചെങ്ങന്നൂർ: പാലത്തിൽ നിന്ന് പമ്പാനദിയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുളക്കുഴ പെരിങ്ങാല വിപിൻ സദനത്തിൽ ശിവദാസന്റെ മകൻ വിപിൻദാസ് (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒൻപതു മണിയോടെ കല്ലിശേരി ഇറപ്പുഴ പാലത്തിൽ നിന്നാണ് ചാടിയത്. ബുധനാഴ്ച രാവിലെ 11.30ന് ഇറപ്പുഴ പാലത്തിന് പടിഞ്ഞാറായാണ് മൃതദേഹം കണ്ടത്. ചെങ്ങന്നൂർ, ആലപ്പുഴ ഫയർഫോഴ്സിന്റെ സ്‌ക്യൂബ ടീമും, പൊലീസും നാട്ടുകാരും ചേർന്ന് രണ്ടു ദിവസമായി തെരച്ചിൽ നടത്തുകയായിരുന്നു. മംഗലം കുറ്റിക്കാട്ടുപടിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. മാതാവ്: സുജാത. സഹോദരി: മിനി.