പന്തളം: പന്തളം മൈക്രോ ഐ.ടി.ഐ യിൽ ഒാൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് 2021 കോപ്പാ ട്രേഡിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. നഗരസഭാ കൗൺസിലർ പന്തളം മഹേഷ് അദ്ധ്യക്ഷത വഹിച്ചു. ദീപക് ലാൽദേവ്, അപ്രേം കോശി എന്നിവരെ ആദരിച്ചു. മൈക്രോ ഗ്രൂപ്പ് ചെയർമാൻ ടി.ഡി.വിജയകുമാർ, നഗരസഭാ കൗൺസിലർ കെ. ആർ.രവി, ജ്യോതികൃഷ്ണ,കൃഷ്‌ണേന്ദു, അപ്രേം കോശി, ആകർഷ് രാജ് എന്നിവർ പ്രസംഗിച്ചു.