ചെങ്ങന്നൂർ: തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന രണ്ടാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിലേക്ക് ഭക്തജന പ്രവാഹം . സത്രം 29ന് സമാപിക്കും. പഞ്ചപാണ്ഡവ ക്ഷേത്രങ്ങളിൽ നിന്ന് അഞ്ച് മഹാവിഷ്ണു വിഗ്രഹങ്ങൾ രഥഘോഷ യാത്രയായാണ് പുലിയൂർ ക്ഷേത്രത്തിലെ സത്രവേദിയിലെത്തിച്ചത്.
ഇന്നലെ വേദപണ്ഡിതൻ വേലുക്കുടി കൃഷ്ണൻ സ്വാമി , എരുമേലി ആത്മബോധിനി ആശ്രമത്തിലെ സദ്‌സ്വരൂപാനന്ദ സരസ്വതി , മലയാള സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ ജയകുമാർ, ആത്മീയ പ്രഭാഷകൻ കാനപ്രം ഈശ്വരൻ നമ്പൂതിരി, ചരിത്രഗവേഷകൻ ജി. അമൃതരാജ് എന്നിവർ പ്രഭാഷണം നടത്തി. വൈകിട്ട് 5.30ന് പൃഥഗാത്മത പൂജ നടത്തി. അമ്പലപ്പുഴ വിജയകുമാറിന്റെ സോപാന സംഗീതവും കാവലം ശ്രീകുമാറിന്റെ സംഗീത സദസുമുണ്ടായിരുന്നു. മുംബൈ ചന്ദ്രശേഖര ശർമ്മയാണ് സത്രാചാര്യൻ.
.