റാന്നി: ഇടമുറി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാകുന്നു. പ്രീപ്രൈമറി കുട്ടികളുടെ കളിസ്ഥലങ്ങളിലെ നിർമ്മാണം കഴി‌ഞ്ഞ ദിവസം നശിപ്പിച്ചു. വരച്ച ചിത്രങ്ങളും നശിപ്പിച്ചു. പത്തുലക്ഷം രൂപ ചെലവിലാണ് പണികൾ നടക്കുന്നത്.ഓഫീസ് റൂമിന്റെ കതകിൽ അശ്ളീല ചിത്രങ്ങൾ വരച്ചുവച്ചിരിക്കയാണ്. പ്രിൻസിപ്പലിന്റെ മുറിയുടെ കതക് ചവിട്ടിപ്പൊളിക്കാനും ശ്രമം നടത്തിയിട്ടുണ്ട്.മദ്യക്കുപ്പിയും ആഹാര അവശിഷ്ടങ്ങളും വരാന്തയിൽ വിതറി . പ്രീപ്രൈമറി നിർമ്മാണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരെ സംഘം ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. പരാതിയെ തുടർന്ന് പൊലീസ് പരിശോധന നടത്തി.