ചെങ്ങന്നൂർ: എം.സി റോഡിൽ മുണ്ടൻകാവ് ജംഗ്ഷനിൽ നിയന്ത്രണംവിട്ട തടിലോറി പാണ്ടനാട്-മുതവഴി റോഡിലേക്ക് മറിഞ്ഞ് ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം ഭാഗത്തു നിന്നും പെരുമ്പാവൂരേക്ക് തടി കയറ്റി വന്ന ലോറി പിൻവശത്തെ ടയർ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമായത്. വണ്ടിമറിയുന്ന ഘട്ടമെത്തിയതോടെ ആദ്യം സഹായിയും ഡ്രൈവറും വണ്ടിയിൽ നിന്നും ചാടി രക്ഷപെട്ടു. സമീപമുള്ള കടയുടെ ബോർഡും മുൻ ഭാഗവും തകർന്നിട്ടുണ്ട്. രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ലോറിയിൽ നിന്നും തടികൾ നീക്കം ചെയ്ത ശേഷം ഇന്നലെ വൈകുന്നേരത്തോടെ ഇതുവഴിയുള്ള ഗതാഗതം പുന:സ്ഥാപിച്ചു.