അടൂർ: പ്രശസ്ത മൃദംഗ കലാകാരൻ ഗുരു കാരൈക്കുടി ആർ.മണിയും പ്രശസ്തരായ സംഗീതജ്ഞരും ചേർന്നൊരുക്കുന്ന സംഗീത പരിപാടി നന്ദികേശ്വര സംഗീതോത്സവം നാളെ അടൂരിൽ നടക്കും. പന്നിവിഴ പീഠികയിൽ ഭഗവതി ക്ഷേത്രത്തിലാണ് സംഗീതോത്സവം നടക്കുന്നത്. വൈകിട്ട് മൂന്നിന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ ഉപഹാര സമർപ്പണം നടത്തും. അടൂർ നഗരസഭ ചെയർമാൻ സജി പങ്കെടുക്കും. സപര്യ സംഗീത കലാ ക്ഷേത്രത്തിന്റെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. പ്രശസ്തരായ 12 കലാകാരൻമാർ പങ്കെടുക്കും. ജില്ലയിൽ ആദ്യമായിട്ടാണ് പരിപാടി നടക്കുന്നതെന്ന് നന്ദികേശ്വര സംഗീതോത്സവം സംഘാടക സമിതി ഭാരവാഹികളായ ഡോ.അടൂർ പി.സുദർശൻ, എ.കെ പ്രകാശ്‌ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.