1
സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധനചെങ്ങരൂരിൽ റോഡ്ട്രാൻസ്പോർട്ട് ഓഫീസർ ഏ.കെ ഡിലു ഉദ്ഘാടനം നിർവ്വഹിക്കുന്നു.

മല്ലപ്പളളി : സ്കൂളുകൾ തുറക്കുന്നതിന് മുൻപായി ചെങ്ങരൂർ ബിഎഡ് കോളേജ് ഗ്രൗണ്ടിൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ചു. റോഡ് ട്രാൻസ്പോർട്ട് ഓഫീസർ എ. കെ ഡിലു ഉദ്ഘാടനം ചെയ്തു. ജോയന്റ് ആർ. ടി. ഒ എം. ജി മനോജ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. പ്രസാദ് , അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ സുരേഷ് ബാബു എം.ജി, ബിനോജ്. എസ് എന്നിവർ നേത്യത്വം നൽകി. മല്ലപ്പള്ളി താലൂക്കിലെ 99 സ്കൂളുകളിൽ നിന്നായി 60 ബസുകൾ ഒന്നാംഘട്ടത്തിൽ പരിശോധിച്ചു