തിരുവല്ല: മോട്ടോർവാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ ബസ് ഡ്രൈവർ, അറ്റൻഡർ എന്നിവർക്കായി ബോധവത്കരണ ശില്പശാല നടത്തി. പത്തനംതിട്ട എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. കെ. ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരുവല്ല ജോയിന്റ് ആർ.ടി.ഒ. ഇൻ ചാർജ് എസ്.എൻ. ശിവകുമാർ അദ്ധ്യക്ഷത വഹിച്ചു. പി.കെ. പദ്മകുമാർ, പി. ശശിധരൻ, റോഷൻ സാമുവൽ, എൻ. അനൂപ്, ബി. ശ്രീജത്ത്, പി. ജയറാം എന്നിവർ പ്രസംഗിച്ചു.