തിരുവല്ല: യഥാസമയം കൂലി നൽകുക, കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി. വർക്കേഴ്‌സ് യൂണിയൻ തിരുവല്ലയിൽ ധർണ നടത്തി. സി.പി.എം. ഏരിയാ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി. ആന്റണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ടി.എൻ. പ്രസന്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എം.എം. ശശിധരൻ, ജില്ലാ കമ്മിറ്റിയംഗം പ്രകാശ് ബാബു, ഏരിയാ കമ്മിറ്റിയംഗം സി.കെ. പൊന്നപ്പൻ, അനുരാധാ സുരേഷ്, ഷീജ രാധാകൃഷ്ണൻ, ലതാ പ്രസാദ് എന്നിവർ പ്രസംഗിച്ചു.