27-kvk
ശില്പശാലയുടെയും ഉദ്ഘാടനം മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ നിർവഹിക്കുന്നു

മല്ലപ്പള്ളി: ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടത്തിയ ജനപ്രതിനിധി ശാസ്ത്രജ്ഞ സംഗമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റീമി ലിറ്റി കൈപ്പള്ളിൽ അദ്ധ്യക്ഷത വഹിച്ചു. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി.പി. റോബർട്ട് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബാബൂ കൂടത്തിൽ, സുധികുമാർ, ഈപ്പൻ വർഗീസ്, ആനി രാജു, സിന്ധു സുഭാഷ് കുമാർ, അമ്പിളി പ്രസാദ്, സി.എൻ മോഹനൻ കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിനേശ് കുമാർ എന്നിവർ പ്രസംഗിച്ചു.
കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റുമാരായ വിനോദ് മാത്യു, ഡോ. ഷാനാ ഹർഷൻ, അലക്സ് ജോൺ, ഡോ. സെൻസി മാത്യു, ഡോ. റിൻസി കെ. ഏബ്രഹാം, ഡോ. സിന്ധു സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.