മല്ലപ്പള്ളി : എഴുമറ്റൂർ ജംഗ്ഷനിൽ നാടോടികൾ തമ്പടിച്ചു. ദുരിതം പേറി വ്യാപാരികളും യാത്രക്കാരും മഹാരാഷ്ട്ര, തെലുങ്കാന അതിർത്തിയിലുള്ള എട്ട് കുടുംബങ്ങളിലെ കുട്ടികളും മുതിർന്നവരും അടക്കം മുപ്പത്തിനാലോളം പേരാണ് ക്യാമ്പ് ചെയ്തിട്ടുള്ളത്. പുരുഷൻമാർ രാവിലെ മുതൽ സമീപ പ്രദേശങ്ങളിലെ ജല ശ്രോതസുകളിൽ മത്സ്യബന്ധനത്തിനും,സ്ത്രീകൾ വീടുവീടാന്തരം കയറി ദുരന്ത സഹായം ആവശ്യപ്പെട്ട് തുണികളും ധനസമാഹരണവും നടത്തുന്നുണ്ട്.കുട്ടികളെ രാവിലെ മുതൽ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാരുടെ പക്കൽ നിന്നും തുക ഇരന്നുവാങ്ങുന്ന ദയനീയ കാഴ്ചയുമാണ്.രാത്രിയിൽ മദ്യപിച്ചശേഷം ഇവർ തമ്മിൽ അസഭ്യവർഷവും സംഘട്ടനങ്ങളും നടക്കുന്നത് പതിവാണ്. ചില്ലറ മോഷണപരാതികളും സമീപ വാസികളിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇവർക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യം ശക്തമാണ്.